നിയമസഭാപ്രതിസന്ധി തീരുന്നു
തിരുവനന്തപുരം: നിയമസഭയിലെ പ്രതിസന്ധി ഒക്ടോബര്‍ 29 തിങ്കളാഴ്ചയോടെ തീര്‍ന്നേക്കും.
മുന്‍ സ്പീക്കറും നിയമസഭാംഗവുമായ വര്‍ക്കല രാധാകൃഷ്ണന് മധ്യസ്ഥനായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇരുപക്ഷവും തമ്മില്‍ വെടിനിര്‍ത്താന്‍ തീരുമാനമായത്. വര്‍ക്കല രാധാകൃഷ്ണന് സ്പീക്കര്‍ വക്കം പുരുഷോത്തമനുമായി തയ്യാറാക്കിയ ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച സഭ സമ്മേളിക്കുമ്പോള്‍ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കില്ല.
ശൂന്യവേളയില്‍ പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കികൊണ്ടുള്ള പ്രമേയം ഭേദഗതികളോടെ സഭയില്‍ വായിക്കുകയും പുറത്താക്കല്‍ പിന്‍വലിക്കുകയും ചെയ്യും. സഭയില്‍ ജപ്പാന് കുടിവെള്ളപദ്ധതിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ സഭയിലവതരിപ്പിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സഭാനടപടികള്‍ തിങ്കളാഴ്ച മുതല്‍ സുഗമമായി മുന്നോട്ടുനീങ്ങുമെന്ന സൂചന നല്കുന്നു.
ദില്ലിയില്‍ സിപിഎം കേന്ദ്രസമിതി യോഗത്തില്‍ പങ്കെടുക്കേണ്ടതുകൊണ്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് തിങ്കളാഴ്ച സഭയില്‍ ഉണ്ടാകില്ല. പകരം കൊടിയേരി ബാലകൃഷ്ണനാവും പ്രതിപക്ഷത്തെ നയിക്കുക.
ഇനിയും സഭാനടപടികള്‍ തടസ്സപ്പെടുന്നതില്‍ കഴമ്പില്ലെന്ന വിശ്വാസത്തിലാണ് പ്രതിപക്ഷം. ഭരണപക്ഷം വര്‍ക്കലയുടെ ബദല്‍ സംവിധാനം അംഗീകരിക്കാനും കാരണമതാണെന്നറിയുന്നു. തിങ്കളാഴ്ച രാവിലത്തെ സഭാനടപടികള്‍ക്കു ശേഷം മുഖ്യമന്ത്രിയ്ക്കു ഡല്‍ഹിക്കു പോകേണ്ടതുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications