കേരളോത്സവം നീട്ടി
കൊച്ചി: ഒരു ടൂറിസ്റ് കേന്ദ്രമെന്ന നിലയ്ക്ക് കേരളത്തെ പുറംലോകത്തെ പരിചയപ്പെടുത്താനുദ്ദേശിച്ച് നടത്താനിരുന്ന കേരളോത്സവം നീട്ടിവച്ചു. ഡിസംബര്‍ 22 മുതല്‍ ജനവരി 22 വരെ കേരളോത്സവം നടത്തുമെന്ന് വിനോദസഞ്ചാരമന്ത്രി പ്രൊഫ. കെ.വി. തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരു മാസം നീണ്ടുനില്ക്കുന്ന ഉത്സവം ഡിസംബര്‍ രണ്ടു മുതല്‍ തുടങ്ങാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷയും റംസാന്‍ മാസവും കണക്കിലെടുത്താണ് ഉത്സവം നീട്ടിവച്ചതെന്നും മന്ത്രി പറഞ്ഞു.
കഥകളി, ബോളിവുഡ് നൈറ്റ്, കടല്‍ത്തീരത്ത് സംഗീതക്കച്ചേരി എന്നിവയാണ് ഒരു മാസം നീണ്ടുനില്ക്കുന്ന കേരളോത്സവത്തിലെ പ്രധാന പരിപാടികള്‍. തെരുവുകളില്‍ കെട്ടിയുയര്‍ത്തിയ സ്റേജുകളില്‍ നൃത്തോത്സവങ്ങളും അരങ്ങേറും. കായികമത്സരങ്ങളും ജലകേളികളും നടക്കും.












Click it and Unblock the Notifications