10,000 പാക് ഗോത്രവംശജര്‍ യുദ്ധത്തിന്
ഇസ്ലാമബാദ്: പാകിസ്ഥാനിലെ 10,000 ഗോത്രവംശജര്‍ താലിബാനു വേണ്ടി യുദ്ധത്തിന് തയ്യാറായി. യന്ത്രത്തോക്കുകളും വാളുകളും മഴുകളുമേന്തിയ സംഘം 100 ട്രക്കുകളിലായി അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചതായി പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തെഹ്റീക് നിഫാസ് എ ഷരിയ മൊഹമ്മദാലി എന്ന ഗോത്രവര്‍ഗ്ഗത്തില്‍പെട്ടവരാണ് ഈ പോരാളികള്‍. സൂഫി മുഹമ്മദ് എന്നയാളുടെ നേതൃത്വത്തിലാണ് യുഎസിനെതിരെ ഇവര്‍ യുദ്ധത്തിന് പുറപ്പെട്ടിരിക്കുന്നത്. അഫ്ഗാന്‍ അതിര്‍ത്തിയായ ബജൂര്‍ ആദിവാസി പ്രദേശത്തുള്ളവരാണിവര്‍.
പാക്സംഘം തടയാന്‍ ശ്രമിച്ചാല്‍ നേരിടുമെന്ന് തെഹ്റിക് സംഘത്തിന്റെ വക്താവ് ഖ്വാസി ഇഹ്സാനുള്ള പറഞ്ഞു. ജിഹാദ് തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications