മോഹന്‍ലാല്‍ ഗള്‍ഫില്‍ ഹോട്ടല്‍ തുടങ്ങുന്നു
തിരുവനന്തപുരം: മോഹന്‍ലാല്‍ ഗള്‍ഫില്‍ രണ്ട് ഹോട്ടല്‍ തുടങ്ങുന്നു. ഷാര്‍ജയിലും ദുബായിലുമാണ് മോഹന്‍ലാല്‍ ഹോട്ടല്‍ തുടങ്ങുന്നത്.
സിനിമാ നിര്‍മ്മാണത്തിലൂടെ വ്യവസായ രംഗത്തേക്ക് വന്ന മോഹന്‍ലാല്‍ ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാണത്തിന് പുറമേയാണ് ഇപ്പോള്‍ ഹോട്ടല്‍ രംഗത്തേക്കും കൈവയ്കുന്നത്. ടേസ്റ് ബഡ് എന്നാണ് ഹോട്ടലിന് പേര്. ഒക്ടോബര്‍ 31 നാണ് ഹോട്ടലിന്റെ ഉത്ഘാടനം. മോഹന്‍ലാലിന്റെ സുഹൃത്തായ കോഴിക്കോട് സ്വദേശിയായ ഒരാളുമായി ചേര്‍ന്ന് കൂട്ടുകച്ചവടമെന്ന നിലയ്ക്കാണ് ഈ ഹോട്ടലുകള്‍ സ്ഥാപിക്കുന്നത്.
മോഹന്‍ലാലിന്റെ പല ചിത്രങ്ങളുടെയും കലാ സംവിധാനം നിര്‍വഹിച്ച സാബു സിറിലാണ് ഗള്‍ഫിലെ ഹോട്ടല്‍ രൂപകല്പന ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു കലാഗ്രാമം സ്ഥാപിക്കാനും മോഹന്‍ലാലിന് ഉദ്ദേശമുണ്ടത്രെ. ഇതിനായി സ്ഥലം അന്വേഷിച്ചുവരികയാണ് മോഹന്‍ലാല്‍.












Click it and Unblock the Notifications