വെളിച്ചെണ്ണ അവധി വ്യാപാരം തുടങ്ങി
കൊച്ചി: വെളിച്ചെണ്ണയുടെയും കൊപ്രയുടെയും അവധി വ്യാപാരം ഫസ്റ് കമ്മോഡിറ്റീസ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ രാജ്യത്ത് ആരംഭിച്ചു. ഒക്ടോബര്‍ 29 തിങ്കളാഴ്ച കൊച്ചിയിലാണ് അവധിവ്യാപാരത്തിന്റെ ഉദ്ഘാടനം നടന്നത്.
ഡിസംബര്‍, ജനവരി, ഫിബ്രവരി മാസങ്ങളില്‍ എക്സ്ചേഞ്ച് അവധിവ്യാപാരം നടത്തും. വ്യാപാരം നടത്താവുന്ന ഏറ്റവും കുറഞ്ഞ അളവ് രണ്ട് ടണ്ണായിരിക്കും. 1971ന് ശേഷം വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും വീണ്ടും അവധിവ്യാപാരം തുടങ്ങുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
കൊച്ചിന്‍ ഓയില്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്റെയും ഫസ്റ് കമ്മോഡിറ്റി ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും സംയുക്തസംരംഭമാണ് ഫസ്റ് കമ്മോഡിറ്റീസ് എക്സ്ചേഞ്ച് ഒഫ് ഇന്ത്യ.












Click it and Unblock the Notifications