മാരുതി വെഴ്സ വിപണിയിലിറക്കി
ബാംഗ്ലൂര്‍: ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി ഉദ്യോഗ് ലിമിറ്റഡ് വെഴ്സ എന്ന പുതിയ കാര്‍ ദക്ഷിണേന്ത്യയില്‍ വിപണിയിലിറക്കി. വിവിധോദ്ദേശ്യ വാഹനമാണ് മാരുതി വെഴ്സ.
യൂറോപ്പിലും യുഎസിലും വിവിധോദ്ദേശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന കാറുകള്‍ കൂടിവരികയാണെന്ന് മാരുതി അധികൃതര്‍ അറിയിച്ചു.
എല്ലാ മാസവും ആയിരം കാറുകള്‍ വീതം വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മാരുതി ഉദ്യോഗ് ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ രവി ജി. ഭാട്ടിയ അറിയിച്ചു.


Click it and Unblock the Notifications