കോഷിയാരി ഉത്തരാഞ്ചല്‍ മുഖ്യമന്ത്രിയാവും
ഡെറാഡൂണ്‍: ഇപ്പോഴത്തെ വൈദ്യുതി മന്ത്രി ഭഗത് സിംഗ് കോഷിയാരി ഉത്തരാഞ്ചല്‍ മുഖ്യമന്ത്രിയായി ഒക്ടോബര്‍ 30 ചൊവാഴ്ച സ്ഥാനമേല്ക്കും. ഒക്ടോബര്‍ 29 തിങ്കളാഴ്ച നടന്ന ബിജെപി നിയമസഭാസമിതി യോഗത്തില്‍ കോഷിയാരിയെ നേതാവായി തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണിത്.
തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു. ഇതോടെ കോഷിയാരി പുതുതായി രൂപംകൊണ്ട ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാകും.
സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി നിത്യാനന്ദ് സ്വാമി തന്നെയാണ് കോഷിയാരിയുടെ പേര് നേതൃസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. ധനമന്ത്രി രമേഷ് പൊഖാരിയല്‍ പിന്താങ്ങുകയും ചെയ്തു. ഉത്തരാഞ്ചലില്‍ ബിജെപിയുടെ ചുമതലയുള്ള കുശഭാവു താക്കറെയും മുതിര്‍ന്ന ബിജെപി നേതാവ് ഒ.പി. കോഹ്ലിയും യോഗത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയായിരുന്ന നിത്യാനന്ദ് സ്വാമി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ എസ്.എസ്. ബര്‍ണാലയ്ക്ക് രാജിനല്കിയതിനെ തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്.












Click it and Unblock the Notifications