പോട്ടോ ദുരുപയോഗപ്പെടുത്തരുത്: ഡിഎംകെ
ചെന്നൈ: പോട്ടോ(ഭീകരവാദ നിരോധന ഓര്‍ഡിനന്‍സ്) പ്രയോഗത്തില്‍ കൊണ്ടുവരുമ്പോള്‍ അത് ദുരുപയോഗപ്പെടുത്തില്ലെന്ന് ഉറപ്പ്വരുത്തണമെന്ന് ഡിഎംകെ ചൂണ്ടിക്കാട്ടി.
ആദ്യമായാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയ്ക്കകത്ത് നിന്നു തന്നെ പോട്ടോയോട് എതിര്‍പ്പുയരുന്നത്. പാര്‍ലമെന്റില്‍ ബില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടണമെന്നും നിയമം നടപ്പിലാക്കുമ്പോള്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി നടപടികള്‍ സ്വീകരിക്കണമെന്നും ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി ആവശ്യപ്പെട്ടു.
തീവ്രവാദത്തെ തകര്‍ക്കാന്‍ ഒരു നിയമം കൊണ്ടുവരേണ്ടത് ആവശ്യമാണ്. എന്നാല്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിലെ ചര്‍ച്ചയ്ക്ക് ശേഷം ബില്ലിലുള്‍പ്പെടുത്തണമെന്നും കരുണാനിധി ആവശ്യപ്പെട്ടു.
അയോധ്യാ സെല്‍ വീണ്ടും സജീവമാക്കുന്നതിലൂടെ ബാബറി മസ്ജിദ് പ്രശ്നം വര്‍ഗീയവത്കരിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുകയാണെന്ന ആരോപണം ശരിയല്ലെന്ന് കരുണാനിധി പറഞ്ഞു.
തമിഴ്നാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിഎംകെയും ബിജെപിയും തമ്മില്‍ വിയോജിപ്പ് നിലനില്‍ക്കുന്നുവെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications