വര്‍ഗ്ഗീയകലാപം: വെടിവെപ്പില്‍ 12 മരണം
മല്‍ഗവോന്‍: അഫ്ഗാനിസ്ഥാനിലെ യുഎസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ മല്‍ഗവോനില്‍ പ്രകടനം നടത്തിയ മുസ്ലീങ്ങള്‍ക്കെതിരെ സൈനികര്‍ വെടിവച്ചു. ഒക്ടോബര്‍ 29 തിങ്കളാഴ്ച വൈകീട്ട് മൂന്നുപേര്‍ കൂടി മരിച്ചതോടെ വെടിവെപ്പില്‍ ആകെ മരിച്ചവരുടെ എണ്ണം 12 ആയി.
മുസ്ലീങ്ങളുടെ ഒരു ചെറിയസംഘമാണ് അമേരിക്കന്‍ വിരുദ്ധപ്രകടനം തുടങ്ങിയത്. അധികം വൈകാതെ പ്രകടനം അക്രമത്തിലേക്ക് തിരിയുകയായിരുന്നു. പിന്നീട് അത് ഹിന്ദു-മുസ്ലിം സംഘട്ടനമായി അത് മാറി.
രണ്ടുസമുദായം തമ്മിലുള്ള ഏറ്റുമുട്ടല്‍ നിയന്ത്രണാതീതമായതിനെ തുടര്‍ന്നാണ് അര്‍ധസൈനികര്‍ക്കും പൊലീസിനും വെടിവയ്ക്കേണ്ടി വന്നത്. അധികം പേരും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഇവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒട്ടേറെ വീടുകളും കടകളും അഗ്നിക്കിരയായി.












Click it and Unblock the Notifications