നിയമസഭ ആറാം ദിവസവും സ്തംഭിച്ചു
തിരുവനന്തപുരം: നിയമസഭ ആറാം ദിവസവും സ്തംഭിച്ചു. മുന്ന് എംഎല്‍ എ മാരെ സസ്പന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ അഞ്ചുദിവസമായി എംഎല്‍മാര്‍ നിയമസഭ ബഹിഷ്കരിക്കുന്നതിന്റെ തുടര്‍ച്ചയായാണിത്.
കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി തിങ്കളാഴ്ച ചോദ്യോത്തര വേളയില്‍ പങ്കെടുക്കാതെ പ്രതിപക്ഷം സഭയില്‍ തന്നെ ഇരുന്നു. എന്നാല്‍ ചോദ്യോത്തര വേളക്ക് ശേഷം ശൂന്യ വേളയില്‍ എം എല്‍ എ മാരുടെ സസ്പന്‍ഷനെ കുറിച്ച് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യണമെന്ന് കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. അച്ചുതാനന്ദന്‍ സിപി എം കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനായി ദില്ലിയില്‍ പോയിരുന്നതിനാല്‍ പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബലകൃഷ്ണന്‍ പ്രശ്നം ഉന്നയിച്ചത്.
ഇതിനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. തുടര്‍ന്നാണ് സ്പീക്കര്‍ സഭാനടപടികള്‍ നിറുത്തി വച്ചത്.












Click it and Unblock the Notifications