യു സി കോളെജില്‍ വ്യാജ ബോംബ് ഭീഷണി
കൊച്ചി: ആലുവ യു സി കോളെജില്‍ വ്യാജ ബോംബ് ഭീഷണി. കോളെജിലെ ഒരു കെട്ടിടത്തില്‍ വച്ച ബോംബ് രാവിലെ 10 മണിക്ക് പൊട്ടും എന്നായിരുന്നു ഭീഷണി.
ഇതിനെ തുടര്‍ന്ന് കോളെജില്‍ ഉച്ച വരെ ക്ലാസ് നടന്നില്ല. ഒക്ടോബര്‍ 29 തിങ്കളാഴ്ച രാവിലെ 8 45 നാണ് വ്യാജ ബോംബ് ഭിഷണി സന്ദേശം കിട്ടിയത്. കോളെജിലെ ലാബ് അസിസ്റന്റാണ് ഫോണ്‍ അറ്റന്റ് ചെയ്തത്. സ്ത്രീ ശബ്ദമായിരുന്നു എന്ന് അയാള്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഘം എത്തി വിശദ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടത്തിയില്ല. കോളെജിലെ 15 കെട്ടിടങ്ങളും പൊലീസ് അരിച്ച് പറക്കി. ഉച്ചക്ക് ശേഷം ഉള്ള ക്ലാസുകള്‍ക്ക് തടസമുണ്ടായില്ല.












Click it and Unblock the Notifications