തിരുവനന്തപുരത്ത് ഭൂചലനം
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചില ഭാഗങ്ങളില്‍ ഒക്ടോബര്‍ 28 ഞായറാഴ്ച അര്‍ധരാത്രി നേരിയ ഭൂചലനമുണ്ടായി.
തിരുവനന്തപുരത്ത് എടപ്പഴഞ്ഞി, നെടുമങ്ങാട്, ആറ്റിങ്ങല്‍, കിളിമാനൂര്‍, വെളളയമ്പലം, വലിയവിള, കമലേശ്വരം, മണക്കാട്, നേമം, പേരൂര്‍ക്കട, കഠിനംകുളം, നന്തന്‍കോട്, വെഞ്ഞാറമൂട്, കഴക്കൂട്ടം, നഗരൂര്‍, പ്രാവച്ചമ്പലം, പരുത്തിപ്പാറ, പട്ടം, വെള്ളായമി, തൈക്കാട്, മുടവന്‍മുഗള്‍ എന്നിവിടങ്ങളിലാണ് അനുഭവപ്പെട്ടത്. കൊല്ലം ജില്ലയിലെ നിലമേല്‍, പൂയപ്പള്ളി, ആയൂര്‍, കല്ലുവാതുക്കല്‍, അഞ്ചാലുംമൂട്, ആശ്രാമം, ഓലയില്‍, തലവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത് റിക്ടര്‍ സ്കെയിലില്‍ 4.5 ആണ് രേഖപ്പെടുത്തിയത്. ഭൂചലനത്തെ തുടര്‍ന്ന് പാത്രങ്ങള്‍ കിലുങ്ങിയതായും നാട്ടുകാര്‍ പറഞ്ഞു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 150 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി രൂപംകൊണ്ട ഭൂചലനം 7.2ഡിഗ്രി തെക്കന്‍ അക്ഷാരംശത്തിലും 7.6 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമായിരുന്നു.












Click it and Unblock the Notifications