നായനാര്‍ക്കെതിരെ അശോക് സിംഗാള്‍
തിരുവനന്തപുരം: വിമാനത്താവളത്തില്‍ വന്നിറങ്ങിയ അശോക് സിംഗാളിനെ വിമര്‍ശിച്ചതിന് നായനാര്‍ക്ക് വിഎച്ച്പിയുടെ താക്കീത്. വാര്‍ത്താസമ്മേളനത്തില്‍ വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ തന്നെയാണ് വിഎച്ച്പിയുടെ പ്രതിഷേധം അറിയിച്ചത്.
കഴിഞ്ഞ ദിവസം അശോക് സിംഗാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍, അവിടെ വിഐപി ലോഞ്ചില്‍ നായനാരുമുണ്ടായിരുന്നു. അവിടെ വച്ച് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടി പറയവേ, നായനാര്‍ അശോക് സിംഗാളിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ നായനാര്‍ അന്തസ്സിന്റെ അതിര് ലംഘിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്നും ഇതൊട്ടും പ്രതീക്ഷിച്ചില്ലെന്നും അശോക് സിംഗാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications