ഇസ്രയേല്‍സേന പിന്മാറ്റം തുടങ്ങി
ബെത്ലഹേം: വെസ്റ് ബാങ്കിലെ ബെത്ലഹേമില്‍ നിന്ന് ഇസ്രയേല്‍ സേന ഒക്ടോബര്‍ 28 ഞായറാഴ്ച രാത്രിയോടെ പിന്മാറ്റം തുടങ്ങി. എഎഫ്പി വാര്‍ത്താ ഏജന്‍സി അറിയിച്ചതാണ് ഇക്കാര്യം.
ഇതോടെ മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷത്തിന് താല്ക്കാലികമായി അയവു വന്നേക്കുമെന്ന് കരുതുന്നു. നേരത്തെ അമേരിക്കയുടെ സമ്മര്‍ദ്ദഫലമായി ബെത്ലഹേമില്‍ നിന്ന് ഒക്ടോബര്‍ 26 വെള്ളിയാഴ്ച സേനയെ പിന്‍വലിക്കാമെന്ന് ഇസ്രയേല്‍ വാക്കുനല്കിയിരുന്നു. എന്നാല്‍ പലസ്തീന്‍പോരാളികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സേന പിന്മാറേണ്ടതില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ പലസ്തീന്‍-ഇസ്രയേല്‍ ബന്ധം കൂടുതല്‍ വഷളാകുമെന്ന് കരുതിയിരിക്കെയാണ് സേനാപിന്മാറ്റതീരുമാനം നാടകീയമായി ഇസ്രയേല്‍ സേന പ്രഖ്യാപിച്ചത്.
ബെത്ലഹേമിലെ ബെയ്റ്റ് ജല എന്ന ചെറുപട്ടണത്തിലെ ഒരു വീട്ടില്‍ നിന്നും ഇസ്രയേല്‍ സേന ഒഴിഞ്ഞുപോകുന്നത് കണ്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു.












Click it and Unblock the Notifications