Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടലുകള്‍ യുഎസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കും

മുംബൈ: മുംബൈയിലെ മുസ്ലിം ഉടമസ്ഥതയിലുള്ള എണ്ണൂറോളം ഹോട്ടലുകള്‍ അമേരിക്കന്‍, ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നു. അഫ്ഗാനിസ്ഥാനെതിരെ അമേരിക്കയും ബ്രിട്ടനും നടത്തുന്ന യുദ്ധത്തോടുള്ള പ്രതിഷേധസൂചകമായാണ് ഇന്ത്യന്‍ ഹോട്ടെലിയേഴ്സ് അസോസിയേഷന്‍ ബഹിഷ്കരണ തീരുമാനം കൈകൊണ്ടത്.

ചില പഞ്ചനക്ഷത്ര ഹോട്ടലുകളും അമേരിക്കന്‍, ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നവയില്‍ പെടും. യുഎസ്, ബ്രിട്ടീഷ് ബാങ്കുകളുമായുള്ള ഇടപാട് നിര്‍ത്തിവെക്കാനും ഹോട്ടലുടമകള്‍ തീരുമാനിച്ചു. സിറ്റി ബാങ്ക്, അമേരിക്കന്‍ എക്സ്പ്രസ്, ബാങ്ക് ഒഫ് അമേരിക്ക എന്നീ ബാങ്കുകളിലൂടെയുള്ള ഇടപാടുകള്‍ നിര്‍ത്താന്‍ അസോസിയേഷന്‍ അംഗങ്ങളോട് നിര്‍ദേശിച്ചു.

മദ്യവിതരണമില്ലാത്ത ഈ ഹോട്ടലുകളില്‍ യുഎസ്, ബ്രിട്ടീഷ് കമ്പനികളുടെ പാനീയങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. പകരം കശ്മീര പോലുള്ള ഇന്ത്യന്‍ പാനീയങ്ങള്‍ വിതരണം ചെയ്യും.

ഇന്ത്യയിലെ മുസ്ലിങ്ങളുടെ പ്രതിഷേധം പാശ്ചാത്യലോകത്തെ അറിയിക്കാനുള്ള തീര്‍ത്തും സമാധാനപരമായ മാര്‍ഗമെന്ന നിലയിലാണ് ബഹിഷ്കരണതീരുമാനമെടുത്തതെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ ഷഹാബുദ്ദിന്‍ ഷെയ്ക്ക് അറിയിച്ചു. ബഹിഷ്കരണം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും.

ഇപ്പോള്‍ തന്നെ പല നഗരങ്ങളിലും മുസ്ലിം സംഘങ്ങള്‍ കടകളില്‍ ചെന്ന് അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്ന് പറയുന്നുണ്ട്. പെപ്സി, കൊക്കൊ കോള തുടങ്ങിയ പാനീയങ്ങളും മറ്റു അമേരിക്കന്‍ ഉത്പന്നങ്ങളും വില്‍ക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

രണ്ട് ദശകങ്ങളായി അഫ്ഗാനിസ്ഥാന്‍ നിരന്തരമായി യുദ്ധത്തിന് ഇരയായികൊണ്ടിരിക്കുകയാണ്. ആ രാജ്യം ഒരു ശവപറമ്പ് പോലെയായി തീര്‍ന്നിരിക്കുന്നു. നിരപരാധികള്‍ക്കെതിരായ മനുഷ്യത്വഹീനമായ ആക്രമണം ഇനിയും സഹിക്കാനാവുന്നതല്ല. ഷെയ്ക്ക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+