വിഎസിനെതിരെ തമിഴ്നാട് മന്ത്രി
ചെന്നൈ: പമ്പ, അച്ചന്‍കോവില്‍ നദികളില്‍ നിന്നുമുള്ള ജലം ജലസേചന പദ്ധതിക്കുപയോഗിക്കാന്‍ തമിഴ്നാട് ഒരുങ്ങുകയാണെന്ന കേരളത്തിലെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവന തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് തമഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ദളവൈ സുന്ദരം പറഞ്ഞു.
തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും കൃഷിഭൂമിയ്ക്ക് വെള്ളം നല്കാന്‍ കേരളത്തിലെ നദികളില്‍ നിന്നും ജലമെടുക്കുമെന്ന അച്യുതാനന്ദന്റെ പ്രസ്താവനയില്‍ കഴമ്പില്ല. യഥാര്‍ഥ വസ്തുത മനസിലാക്കാതെ അതിര്‍ത്തി പ്രദേശത്തെ കര്‍ഷകരുടെ വികാരം ആളിക്കത്തിക്കാനാണ് അച്യുതാനന്ദന്റെ ശ്രമമെന്ന് സുന്ദരം ആരോപിച്ചു.
മേക്കരയ്ക്കടുത്ത് , ഹനുമാന്‍ നദിയുടെ കുറുകെയാണ് പുതിയ ഡാം കെട്ടുന്നത്. പശ്ചിമമലനിരകളില്‍ നിന്ന് പുറപ്പെടുന്ന ഹനുമാന്‍ നദി അന്തര്‍ സംസ്ഥാന നദിയല്ല. ഈ ഡാമിലേക്ക് കേരളത്തില്‍ നിന്ന് ഏതെങ്കിലും ടണലിലൂടെ വെള്ളം തിരിച്ചുവിടുന്നതിന് ഒരു നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടില്ല. പൂര്‍ണമായും തമിഴ്നാടിന്റെ പ്രദേശത്തിനുള്ളില്‍ വരുന്ന ഡാമാണിത്.
തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അച്യുതാനന്ദന്‍ ഉന്നയിച്ചതെന്ന് കാണിച്ച് കേരള മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് സുന്ദരം പറഞ്ഞു.












Click it and Unblock the Notifications