ഒസാമയെ പിടിക്കുക വ്യാമോഹം: ഇന്ത്യ
ദില്ലി: ഒസാമ ബിന്‍ ലാദനെ ജീവനോടെയോ അല്ലാതെയോ പിടികൂടുകയെന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. ഒക്ടോബര്‍ 30 തിങ്കളാഴ്ച തീവ്രവാദം സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഒസാമയെ പിടികൂടുക, താലിബാന്‍ ഭരണം അട്ടിമറിക്കുക - ഇത് രണ്ടുമാണ് അമേരിക്കയുടെ ലക്ഷ്യങ്ങള്‍. ഇതില്‍ ആദ്യത്തേത് സഫലമാകാത്ത മോഹമായി മാറും. താലിബാന്‍ ഭരണത്തെ അട്ടിമറിക്കുകയെന്നത് ദീര്‍ഘകാലം നീളുന്ന കളിയായി മാറും. മാത്രമല്ല, ഒസാമയെയും താലിബാന്‍ സേനയുടെ ഒരു ഭാഗത്തെയും തകര്‍ത്തതുകൊണ്ടു മാത്രം ആഗോള തീവ്രവാദത്തെ തടയാന്‍ കഴിയില്ല. അങ്ങിനെ കരുതുന്നത് തീവ്രവാദത്തിന്റെ ശക്തിതന്ത്രങ്ങളെ കണ്ടില്ലെന്നു നടിക്കലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒസാമയുടെ തലയ്ക്ക് 2.5 കോടി ഡോളര്‍ (117.5 കോടി രൂപ) വിലയിട്ടിട്ടും അഫ്ഗാനിസ്ഥാനില്‍ അദ്ദേഹം എവിടെയുണ്ടെന്ന് കണ്ടെത്തുക ഭഗീരഥപ്രയത്നമായിരിക്കുന്നു. ഒസാമയും താലിബാനും എല്ലാം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു കൂട്ടുകമ്പനിയിലെ പങ്കാളികളാണെന്നതില്‍ സംശയമില്ല. - അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications