ജയജെയ്റ്റ്ലി റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നു: തെഹല്‍ക്ക
ദില്ലി: തെഹല്‍ക്കകേസില്‍ അന്വേഷണം നടത്തുന്ന വെങ്കിടസ്വാമി കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വൈകിപ്പിക്കാന്‍ ജയജെയ്റ്റ്ലി മന:പൂര്‍വം ശ്രമിക്കുന്നതായി തെഹല്‍ക്ക ആരോപിച്ചു. പ്രതിരോധരംഗത്തെ അഴിമതി തുറന്നു കാട്ടുന്ന 100 മണിക്കൂര്‍ നേരത്തെ തെഹല്‍ക്കാടേപ്പിന്റെ കയ്യെഴുത്തുപകര്‍പ്പ് വ്യാജമാണെന്ന ജയ ജെയ്റ്റ്ലിയുടെ അഭിപ്രായം കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിപ്പിക്കാനുള്ള നീക്കമാണെന്നും തെഹല്‍ക്കാ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
100 മണിക്കൂര്‍ ടേപ്പിന്റെ യഥാര്‍ത്ഥ പകര്‍പ്പ് നല്കണമെന്നാവശ്യപ്പെട്ട് ജയ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം വെങ്കിടസ്വാമി കമ്മീഷന്‍ മുമ്പാകെ അപേക്ഷ നല്കിയിരുന്നു. ടേപ്പിലെ കയ്യെഴുത്തുപകര്‍പ്പ് മുഴുവന്‍ കൃത്രിമമാണെന്നാണ് ജയ ജെയ്റ്റിലിയുടെ വാദം.
തെഹല്‍ക്കാകേസ് അന്വേഷിക്കുന്ന ജ. വെങ്കിടസ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ വാദമുഖങ്ങള്‍ ജയ ജെയ്റ്റ്ലി നിരത്തുന്നത്. നേരത്തെയൊന്നും ടേപ്പിലെ പകര്‍പ്പിനെതിരെ സംശയമുന്നയിക്കാതിരുന്ന ജയ ഇപ്പോള്‍ ഇങ്ങിനെ വാദിക്കുന്നത് കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിപ്പിക്കാനാണെന്ന് തെഹല്‍ക്ക പറഞ്ഞു.












Click it and Unblock the Notifications