നാസിക്കിലെ കര്‍ഫ്യുവില്‍ ഇളവ്
നാസിക്: നാസിക് ജില്ലയിലെ മാല്‍ഗാവ് നഗരത്തിലെ കര്‍ഫ്യൂവിന് ഒക്ടോബര്‍ 30 ചൊവാഴ്ച ഒന്നരമണിക്കൂര്‍ നേരം ഇളവ് വരുത്തി. സ്ഥിതിഗതികള്‍ നിയന്ത്രാധീനമായതിനാലാണ് കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇവിടെ അമേരിക്കയ്ക്കെതിരെ മുസ്ലീങ്ങള്‍ നടത്തിയ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് വെടിവെപ്പിലും അക്രമത്തിലും 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. കുഴപ്പം പൊട്ടിപ്പുറപ്പെട്ട ദാരെഗാവ്, സോയ്ഗാവ്, ദൈയാനെ, മാല്‍ഡെ എന്നിവിടങ്ങളിലും കര്‍ഫ്യൂവില്‍ ഇളവുവരുത്തി.
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി മണിക്റാവു താക്കറേയും നാസികിലെ മന്ത്രി സുരുപ്സിംഗ് നായിക്കും പ്രശ്നപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഒക്ടോബര്‍ 26 വെള്ളിയാഴ്ചയാണ് മാല്‍ഗാവില്‍ അക്രമം തുടങ്ങിയത്. അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാനാവശ്യപ്പെടുന്ന ലഘുലേഖകള്‍ വിതരണം ചെയ്ത മുസ്ലിം സംഘത്തെ പൊലീസ് തടഞ്ഞതോടെ അക്രമം നിയന്ത്രണാതീതമായി. ചിലയിടങ്ങളില്‍ പ്രശ്നം ഹിന്ദു-മുസ്ലിം കലാപത്തിലേക്ക് തിരിഞ്ഞു.
പൊലീസിന് ഒട്ടേറെ സ്ഥലങ്ങളില്‍ വെടിവയ്ക്കേണ്ടിവന്നു. കത്തിക്കുത്തും കല്ലേറും തീവയ്പും വ്യാപകമായി അരങ്ങേറി. സംഭവത്തില്‍ ഒമ്പതുപേര്‍ വെടിയേറ്റും മൂന്നു പേര്‍ കുത്തേറ്റും മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.












Click it and Unblock the Notifications