കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കനത്തകാവല്‍
മധുര: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ സുരക്ഷാസന്നാഹം ശക്തിപ്പെടുത്തി.
ഒക്ടോബര്‍ 30 ചൊവാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ആണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ അക്രമസംഭവങ്ങളുണ്ടാവുമെന്ന് കരുതുന്നില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.
തമിഴ്നാട്-കേരള അതിര്‍ത്തിയിലെ ആര്യങ്കാവില്‍ തിങ്കളാഴ്ച നടന്ന പിഡിപി പിക്കറ്റിംഗ് അക്രമാസക്തമായതിനെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാരിന്റെ മൂന്ന് ബസുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു.
കാട്ടുകള്ളന്‍ വീരപ്പന്റെ സംഘത്തിലെ അംഗങ്ങള്‍ അഞ്ചുപേര്‍ മാത്രമായി കുറഞ്ഞെന്നും വീരപ്പനെ പിടികൂടാന്‍ താമസിയാതെ കഴിയുമെന്ന് സര്‍ക്കാരിന് ആത്മവിശ്വാസമുണ്ടെന്നും പനീര്‍ശെല്‍വം പറഞ്ഞു.












Click it and Unblock the Notifications