ഭീഷണി വേണ്ട: ആന്റണി
തിരുവനന്തപുരം: ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന് സിപിഎം കരുതരുതെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഭരണപക്ഷം കാട്ടുന്ന വിട്ടുവീഴ്ചമനോഭാവം പ്രതിപക്ഷത്തിനും ഉണ്ടായിരുന്നെങ്കില്‍ നിയമസഭാസ്തംഭനം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 30 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഭാനടപടികളുമായി സഹകരിച്ചാല്‍ ശിക്ഷ ഇളവുചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാം. അച്യുതാന്ദനും കൊടിയേരിയും അസഹിഷ്ണുത പരസ്യമായി പ്രകടിപ്പിക്കുകയാണെന്നും ആന്റണി പറഞ്ഞു.
പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പ്രതിപക്ഷത്തിന്റെ സമരമുറ അംഗീകരിക്കാനാവില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അക്രമം നടത്തുക എന്ന മാര്‍ക്സിസ്റ് പാര്‍ട്ടി നിലപാടിന്റെ തുടര്‍ച്ചയാണിതെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications