കളക്ടര്‍ക്കുള്ള കത്തില്‍ ആന്ത്രാക്സ് പൊടിയെന്ന്
കണ്ണൂര്‍: ജില്ലാ കളക്ടര്‍ക്ക് വന്ന കവറില്‍ ആന്ത്രാക്സ് പൊടി ഉള്ളതായി സംശയം. കളക്ടര്‍ ഡോ. വേണുഗോപാലിന് വന്ന കവറില്‍ ആന്ത്രാക്സ് പൊടി ഉണ്ടെന്ന സംശയം കളക്ടറേറ്റില്‍ ഏറെ നേരം പരിഭ്രാന്ത്രി പരത്തി.
കവര്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പരിശോധയ്ക്കയച്ചിരിക്കുകയാണ്. ഒക്ടോബര്‍ 29 തിങ്കളാഴ്ചയാണ് ഈ കവര്‍ കളക്ടറേറ്റിലെത്തിയത്. പക്ഷെ ജില്ലാ കളക്ടര്‍ ഉത്തര്‍പ്രദേശിലായിരുന്നു. പക്ഷെ കവര്‍ കണ്ട കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് അതില്‍ വെളുത്ത പൊടി അടങ്ങിയതായി സംശയം തോന്നുകയും അവര്‍ ഉടനെ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരമറിയിക്കുകയുമായിരുന്നു.
പരിശോധനയ്ക്കെത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കവര്‍ പരിശോധനയ്ക്കായി കോഴിക്കോട്ടേക്ക് അയച്ചിരിക്കുകയാണ്. ബുധനാഴ്ചയോടെ പരിശോധനാറിപ്പോര്‍ട്ട് കിട്ടുമെന്ന് കരുതുന്നു.












Click it and Unblock the Notifications