ഗള്‍ഫില്‍ 10,81,609 മലയാളികള്‍
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ 10,81,609 മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ നിയമസഭയെ അറിയിച്ചു.
സംസ്ഥാന ഇക്കണോമിക്സ് ആന്റ് സ്റാറ്റിസ്റിക്സ് വകുപ്പിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മലയാളികളുള്ളത് യുഎഇയിലാണ്. - 4,09,473 പേര്‍. സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 4,08,358 പേര്‍ സൗദിയില്‍ ജോലി ചെയ്യുന്നു. ഒമാന്‍-90,076, ബഹറിന്‍-69,738, ഖത്തര്‍- 54,379, കുവൈത്ത്- 49,626 എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണം.
ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍കൊണ്ടുവരാന്‍ മൂന്ന് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications