ശുചീകരണത്തിനായി 97.88 ലക്ഷം നല്‍കി
ദില്ലി: കോട്ടയം ജില്ലയില്‍ ശുചീകരണ പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 97.88 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കി. കേന്ദ്ര നഗര ശുചീകരണ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കേണ്ടതാണ് ഈ തുക.
2000-2001 വര്‍ഷത്തെ പദ്ധതി നടത്തിപ്പിനു അനുവദിക്കാന്‍ ബാക്കിയുള്ള തുകയായാണ് 97.85 ലക്ഷം രൂപ അനുവദിച്ചത്. 73 പഞ്ചായത്തുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക വിനിയോഗിക്കേണ്ടത്.
വീടുകള്‍ക്കുള്ള കക്കൂസുകളും വിവിധ സ്ഥാപനങ്ങള്‍ക്കുള്ള കക്കൂസുകളും ആണ് പദ്ധതി പ്രകാരം പണിയുന്നത്.
പദ്ധതിയനുസരിച്ച് രാജ്യത്തെ 200 ജില്ലകള്‍ക്കാണ് പണം അനുവദിച്ചത്. 2000-2001ല്‍ ഇതുവരെയായി 90, 69,101 കക്കൂസുകള്‍ നിര്‍മിച്ചിട്ടുണ്ട്.












Click it and Unblock the Notifications