105 സ്കൂളുകള്‍ പൂട്ടുന്നു
തിരുവനന്തപുരം: ലാഭകരമല്ലാത്ത 105 സ്കൂളുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും ഇതില്‍ ഉള്‍പ്പെടും.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളെ തിരഞ്ഞെടുത്തത്. 2002 മാര്‍ച്ചോടെയാണ് സ്കൂളുകള്‍ പൂട്ടുന്നത്. സ്കൂളുകളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം പഠിച്ചായിരുന്നു തീരുമാനം.
സര്‍ക്കാര്‍ ഇറക്കിയ പട്ടിക പ്രകാരം ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം സ്കൂളുകള്‍ പൂട്ടേണ്ടി വരുന്നത്. ഇവിടെ 12 സ്കൂളുകളാണ് പൂട്ടുന്നത്.












Click it and Unblock the Notifications