ബുഷ് മുഷറഫ് കൂടികാഴ്ച നവംബര്‍ 10ന്
വാഷിംഗ്ടന്‍: ഐക്യരാഷ്ട്രസഭാ യോഗത്തില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലെത്തുന്ന പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫുമായി അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് കൂടികാഴ്ച നടത്തും.
നവംബര്‍ 10 നാണ് ഐക്യരാഷ്ട്രസഭാ യോഗം തുടങ്ങുന്നത്. വൈറ്റ് ഹൗസ് അധികൃതരാണ് ഈ വിവരം വെളിപ്പെടുത്തിയത്. 10-ാം തീയതി ആയിരിക്കും ബുഷ് മുഷറഫ് കുടികാഴ്ച. അഫ്ഗനെതിരെ അമേരിക്ക നടത്തു ന്ന യുദ്ധത്തില്‍ പകിസ്താന്‍ അമേരിക്കയെ സഹായിക്കുന്നതുകൊണ്ട് ഈ കൂടികാഴ്ചക്ക് ഏറെ പ്രാധാന്യം ഉണ്ട്.
നവംബര്‍ ഒന്‍പതാം തീയതി ബുഷ് ഇന്ത്യന്‍ പ്രധാനമന്ത്രി വാജ് പേയുമായും കുടികാഴ്ച നടത്തുന്നുണ്ട്. മുഷറഫും വാജ്പേയിയും ഒരേ സമയത്ത് ന്യൂയോര്‍ക്കിലുള്ളതുകൊണ്ട് ഇരുവരും തമ്മിലും ചര്‍ച്ച നടത്തണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും അതിന് സമയമുണ്ടാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരിന്റെ കാര്യത്തില്‍ പകിസ്താന്റെ നയമാണ് ഇന്ത്യ ഇത്തരത്തിലുള്ള സമീപനം എടുക്കാന്‍ കാരണം.












Click it and Unblock the Notifications