Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് വിസ നയം കര്‍ശനമാക്കുന്നു

വാഷിംഗ്ടണ്‍: യുഎസിലെ വിസ നയം കൂടുതല്‍ കര്‍ശനമാക്കാന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഉത്തരവിട്ടു.

സപ്തംബര്‍ 11ന് നടന്ന ആക്രമണത്തിന്റെ ഭാഗമായി വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോയവര്‍ വിസ നയത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് യുഎസിലെത്തിയതാണെന്നതിനാലാണ് വിസ നയം കൂടുതല്‍ കര്‍ശനമാക്കാന്‍ ബുഷ് നിര്‍ദേശിച്ചത്.

തീവ്രവാദി ആക്രമണത്തിന് ശേഷം ബുഷ് രൂപീകരിച്ച സെക്യൂരിറ്റി കൗണ്‍സിലിന്റെ ഒക്ടോബര്‍ 29 തിങ്കളാഴ്ച നടന്ന ആദ്യത്തെ ഔപചാരിക യോഗത്തില്‍ സംസാരിക്കവെയാണ് ബുഷ് ഇക്കാര്യം അറിയിച്ചത്.

ഉദാരമായ വിസ നയം മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവരുതെന്ന് യോഗത്തില്‍ ബുഷ് പറഞ്ഞു. വിദേശികളെ യുഎസിലേക്ക് വരുന്നതില്‍ നിന്ന് നാം തടയാന്‍ പോകുന്നില്ല. എന്നാല്‍ നമ്മുടെ രാജ്യത്തെത്തുന്ന ഒരാള്‍ എന്തുദ്ദേശ്യത്തോടെയാണ് ഇവിടെയെത്തിയതെന്ന് നമുക്ക് വ്യക്തമായറിയാനാവണം. സ്റുഡന്റ് വിസയില്‍ രാജ്യത്തെത്തിയ ആള്‍ പഠിക്കാന്‍ തന്നെയാണ് പോകുന്നതെന്ന് നമുക്ക് ഉറപ്പ് വരുത്താനാവണം.

യുഎസ് അതിര്‍ത്തി തീവ്രവാദികള്‍ക്ക് മുന്നില്‍ അടച്ചിടാനും അതിര്‍ത്തിയിലുള്ളവരെ അറസ്റ് ചെയ്യാനും പ്രത്യേക ദൗത്യ സേനയെ നിയോഗിക്കാനും ബുഷ് ഉത്തരവിട്ടു.

താലിബാനെതിരായ യുദ്ധത്തില്‍ കൂടുതല്‍ കരസേനയെ നിയോഗിക്കില്ലെന്ന് ബുഷ് വ്യക്തമാക്കി. താലിബാന്റെ പ്രതിരോധത്തെ തകര്‍ക്കുകയും അല്‍കെയ്ദയുടെ സൈനിക താവളങ്ങള്‍ നശിപ്പിക്കുകയും ഇപ്പോള്‍ കരയുദ്ധം നടത്തുന്നവരെ സഹായിക്കുകയും ചെയ്യുകയാണ് താലിബാനെതിരായ യുദ്ധത്തില്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രമെന്ന് ബുഷ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+