Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന്

ഇസ്ലാമബാദ്: ഇന്ത്യയുമായി ഏതുസമയത്തും എവിടെയും ഏതു തലത്തില്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍. പാക് വിദേശകാര്യവക്താവ് അസിസ് മുഹമ്മദ് ഖാന്‍ ഒക്ടോബര്‍ 30 തിങ്കളാഴ്ച വ്യക്തമാക്കിയതാണ് ഇക്കാര്യം.

ന്യൂയോര്‍ക്കില്‍ അടുത്തമാസം പാക് പ്രസിഡന്റ് മുഷാറഫുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യത പ്രധാനമന്ത്രി വാജ്പേയി തള്ളിക്കളഞ്ഞതിന്റെ പിന്നാലെയാണ് അസിസ് മുഹമ്മദ് ഖാന്റെ ഈ അഭിപ്രായപ്രകടനം. വാജ്പേയിക്ക് പാകിസ്ഥാനിലേക്ക് സന്ദര്‍ശനക്ഷണമുണ്ടെന്നതിനു പുറമെ ന്യൂയോര്‍ക്കില്‍ വച്ച് കൂടിക്കാഴ്ചയും ആകാവുന്നതാണ്- അദ്ദേഹം പറഞ്ഞു.

എത്രയും പെട്ടെന്ന് ഇന്ത്യയുമായുള്ള അഭിപ്രായഭിന്നത പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അസിസ് പറഞ്ഞു. ഇന്ത്യയുമായി കശ്മീര്‍ പ്രശ്നമുള്‍പ്പെടെയുള്ള എല്ലാ പ്രധാന പ്രശ്നങ്ങളും സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതിനായി ഏത് സമയത്തും എവിടെവച്ചും ഏതു തലത്തിലും ചര്‍ച്ചകള്‍ നടത്താന്‍ പാകിസ്ഥാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+