Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം അവസാനിപ്പിക്കണം: പാകിസ്ഥാന്‍

ഹോങ്കോംഗ്: അഫ്ഗാനിസ്ഥാനെതിരെ യുഎസ് സഖ്യം നടത്തുന്ന സൈനിക നീക്കം എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് പാകിസ്ഥാന്‍.

ഹോങ്കോംഗിലെ വേള്‍ഡ് ഇക്കണോമിക് ഫോറം സംഘടിപ്പിച്ച കിഴക്കന്‍ ഏഷ്യാ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവെ പാകിസ്ഥാന്‍ ധനകാര്യമന്ത്രി ഷൗക്കത്ത് അസീസാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

സോവിയറ്റ് യൂണിയനുമായുള്ള യുദ്ധത്തിനു ശേഷം വരുത്തി വെച്ച തെറ്റുകള്‍ ഇത്തവണ ആവര്‍ത്തിക്കരുതെന്ന് അസീസ് പറഞ്ഞു. യുദ്ധത്തിന് ഇരയായ രാജ്യത്തെ എത്രയും പെട്ടെന്ന് പുനരുദ്ധരിക്കുകയാണ് വേണ്ടത്. സാമ്പത്തിക തകര്‍ച്ച ജനങ്ങളെ തീവ്രവാദത്തിലേക്ക് നയിക്കുകയും അത് അഫ്ഗാനിസ്ഥാനിലെ അസ്ഥിരമായ രാഷ്ട്രീയസാഹചര്യം തുടരാന്‍ കാരണമാവുകയും ചെയ്യും-അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+