Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മേളനം നിറുത്തി, നിരാഹാരവും

തിരുവനന്തപുരം: ഒക്ടോബര്‍ 31 ബുധനാഴ്ച ഉപധനാഭ്യര്‍ത്ഥനകളും ധനവിനിയോഗ ബില്ലും ഒരുമിച്ച് പാസാക്കി നിയമസഭ പിരിഞ്ഞു. ഇതിനെ തുടര്‍ന്ന് സഭക്ക് മുന്നില്‍ നടത്തിയിരുന്ന നിരാഹാര സത്യഗ്രഹം എം എല്‍ എ മാര്‍ അവസാനിപ്പിച്ചു.

നവംബര്‍ 12 ന്് സഭ വീണ്ടും സമ്മേളിക്കും. പ്രതിപക്ഷം സഭാനടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി തരണം ചെയ്യാനാണ് ഭരണപക്ഷം സഭാസമ്മേളനം അവസാനിപ്പിച്ചത്. സഭാ സമ്മേളനം നിറുത്തുന്നതു കൊണ്ട് നിരാഹാരവും അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. സസ്പന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ ഏഴുദിവസമായി പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്തിയത്.

മന്ത്രി ഗണേശ് കുമാറിനെ കൈയേറ്റം ചെയ്തതിനാണ് സ്പീക്കര്‍ പ്രതിപക്ഷ എം എല്‍ എ മാരായ രാജു എബ്രഹാം, എം വി ജയരാജന്‍, പി എസ് സുപാല്‍ എന്നിവര് സസ്പന്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+