ചാലക്കുടി പൊലീസ് സ്റേഷനില്‍ സ്ഫോടനം
തൃശൂര്‍: ചാലക്കുടി പൊലീസ് സ്റേഷനില്‍ ഒക്ടോബര്‍ 30 ചൊവാഴ്ച വൈകീട്ട് സ്ഫോടനം ഉണ്ടായി.
സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ഓട് മേഞ്ഞ മേല്‍കൂര തകര്‍ന്നു. സ്റേഷനിലെ സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലായിരുന്നു സ്ഫോടനം. സ്ഫോടനത്തെ തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന സ്പിരിട്ടിന് തീ പിടിച്ചു. 35 ലിറ്റര്‍ കൊള്ളുന്ന 60 കന്നാസ് സ്പിരിറ്റാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
ഈ മുറിയോട് ചേര്‍ന്ന മുറിയില്‍ സാധാരണ പൊലീസുകാര്‍ വിശ്രമത്തിനായി ഇരിക്കാറുണ്ടെങ്കിലും സംഭവസമയത്ത് ആരും ഉണ്ടായിരുന്നില്ല. പരിസരമാകെ നടുങ്ങുന്ന ഒച്ചയോടെ ആയിരുന്നു സ്ഫോടനം. പിന്നീട് ചെറിയ സ്ഫോടനത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നെന്ന് പരിസരവാസികള്‍ പറഞ്ഞു.












Click it and Unblock the Notifications