കരുണാകരനെതിരായ വിജിലന്‍സ് കേസ് തള്ളി
തൃശൂര്‍: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് നവാബ് രാജേന്ദ്രന്‍ ഫയല്‍ ചെയ്ത കേസ് വിജിലന്‍സ് കോടതി തള്ളി.
മതിയായ തെളിവ് ഹാജരാക്കാത്തതിനാലാണ് കേസ് തള്ളിയതെന്ന് എന്‍ക്വയറി കമ്മിഷണറും പ്രത്യേക ജഡ്ജിയുമായ എസ്. സതീനാഥന്‍ വ്യക്തമാക്കി.
നേരത്തെ കരുണാകരനെതിരായ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തില്‍ ആരോപണം ശരിയെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചു.
കരുണാകരന്റെ പരേതയായ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ചികിത്സയ്ക്കായി ചെലവഴിച്ച 45 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ച സ്വത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി നവാബ് രാജേന്ദ്രന്‍ വീണ്ടും മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ഈ ആരോപണവും തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനായിട്ടില്ലെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കി.












Click it and Unblock the Notifications