ഭരണപക്ഷം ഒളിച്ചോടുന്നു
തിരുവനന്തപുരം: ജപ്പാന്‍ കുടിവെള്ള പദ്ധിതി അഴിമതി ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഭരണപക്ഷം സഭ നിറുത്തി വച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.
മന്ത്രിയെ കൈയേറ്റം ചെയ്തെന്ന കള്ള കഥയുണ്ടാക്കിയതും ഇതിനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സഭ നിറുത്തി വയ്കേണ്ട യാതൊരു ആവശ്യവും ഇപ്പോള്‍ ഇല്ല. സഭ താത്കാലികമായി പിരിഞ്ഞ് സസ്പന്‍ഷന്‍ അതുവരെ നീട്ടി പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കയാണ് ഭരണപക്ഷം. നവംബര്‍ 12 ന് മുന്‍പ് സസ്പന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തുമെന്ന് കോടിയേരി പറഞ്ഞു.
സഭയില്‍ പ്രതിപക്ഷത്തെ അഭിമുഖീകരിക്കാതിരിക്കാനായാണ് ആന്റണി ദില്ലിയിലേക്ക് പോയിരിക്കുന്നത്. ഇതുവരെ കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായതു പോലും നേടാനാവാത്ത മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാനാണെന്ന് പറഞ്ഞ് ദില്ലിയില്‍ പോയിരിക്കുന്നത് വെറുതെയാണ്. സഭ കൂടുന്നില്ലെങ്കിലും സഭക്ക് പുറത്ത് പ്രക്ഷോഭം തുടരുമെന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications