Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടി തടഞ്ഞു; കോടിയേരി അറസ്റില്‍

തിരുവനന്തപുരം: കേന്ദ്രത്തിന്റെ കര്‍ഷകദ്രോഹനയങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കേരള കര്‍ഷകസംഘം സംസ്ഥാനത്തെ 47 കേന്ദ്രങ്ങളില്‍ തീവണ്ടി തടഞ്ഞു. സമരം മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു.

തിരുവനന്തപുരത്ത് തീവണ്ടി തടയുന്നതിന് നേതൃത്വം നല്‍കിയ സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പിരപ്പന്‍കോട് മുരളി എന്നിവരെ പൊലീസ് അറസ്റ് ചെയ്തു. ഇവരെ നവംബര്‍ ഏഴ് വരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാന്റ് ചെയ്തു.

തിരുവനന്തപുരത്ത് മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാരാണ് തീവണ്ടി തടയല്‍ സമരം ഉദ്ഘാടനം ചെയ്തത്. എറണാകുളത്ത് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ സമരം ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് മുന്‍മന്ത്രി ടി. കെ. രാമകൃഷ്ണനും കോഴിക്കോട് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടിയും കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സമരം ഉദ്ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+