കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റബര്‍ കര്‍ഷകര്‍ക്ക് ഇടക്കാല ആശ്വാസം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: റബര്‍, കാപ്പി, അടക്ക കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചു.

കാപ്പിയുടെയും അടക്കയുടെയും പര്‍ച്ചേസ് നികുതി നാല് ശതമാനത്തില്‍ നിന്നും രണ്ട് ശതമാനമായി കുറച്ചതായി ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ അറിയിച്ചു. സ്വാഭാവിക റബറിന്റെ പര്‍ച്ചേസ് നികുതി 11 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായും കുറച്ചു. ഒക്ടോബര്‍ 31 ബുധനാഴ്ച നിയമസഭ പിരിഞ്ഞതിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റബര്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് റബര്‍ ബോര്‍ഡ് ഒരു കിലോഗ്രാം റബറിന് നല്‍കുന്ന 3.50 രൂപ സബ്സിഡിക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ രണ്ട് രൂപ കൂടി സബ്സിഡിയായി നല്‍കും. വേര്‍ഹൗസിംഗ് കോര്‍പ്പറേഷനുകളിലൂടെയും മറ്റ് സ്വകാര്യ ഏജന്‍സികളിലൂടെയുമുള്ള കയറ്റുമതിക്കാണ് ഈ സബ്സിഡി ലഭ്യമാകുക.

നെല്‍ കര്‍ഷകര്‍ക്കുള്ള സഹായപദ്ധതി അടുത്തുതന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കും. കടാശ്വാസബില്ല് സംബന്ധിച്ച പ്രഖ്യാപനവും അടുത്തു തന്നെയുണ്ടാകുമെന്ന് ശങ്കരനാരായണന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X