Get Updates
Get notified of breaking news, exclusive insights, and must-see stories!

കാരപ്പാറ കേസ്: വിജിലന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കാരപ്പാറ-കുരിയാര്‍ക്കുട്ടി കേസില്‍ ജലസേചനമന്ത്രി ടി. എം. ജേക്കബിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് ഭരണഘടയിലെ 194 (2) അനുഛേദം അനുസരിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി കോഴിക്കോട്ടെ വിജിലന്‍സ് പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടു.

നിയമനിര്‍മാണ സഭയിലോ സഭയുമായി ബന്ധപ്പെട്ട ഏതെങ്കിലും സമിതിയിലോ ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയോ വോട്ട് ചെയ്യുകയോ ചെയ്തതിന്റെ പേരില്‍ ഒരു ജനപ്രതിനിധിയെ ഒരു കോടതിയും നടപടിയ്ക്ക് വിധേയമാക്കാന്‍ പാടില്ല എന്നാണ് ഭരണഘടനയുടെ 194 (2) അനുഛേദത്തില്‍ പറയുന്നത്. കേസില്‍ വിജിലന്‍സ് കോടതിയുടെ നടപടിക്രമങ്ങള്‍ക്കെതിരെ ജേക്കബ് നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ജസ്റിസ് ജി. ശശിധരന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ കേസില്‍ ഭരണഘടനയുടെ 194 (2) അനുഛേദം അനുസരിച്ച് ് തീരുമാനമെടുക്കാന്‍ സുപ്രിം കോടതിയും വിചാരണകോടതിയോട് ആവശ്യപ്പെട്ടിരുന്നു.

1991-96ലെ യുഡിഎഫ് മന്ത്രിസഭയിലെ ജലസേചനമന്ത്രിയും ജലസേചനം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിയുടെ ചെയര്‍മാനുമായിരിക്കെ ജേക്കബ് പദ്ധതിക്ക് സബ്ജക്ട് കമ്മിറ്റി വഴി അനുമതി നേടിയെടുത്തു എന്നാണ് കേസില്‍ പറയുന്നത്.

അതേ സമയം സബ്ജക്ട് കമ്മിറ്റി നിയമനിര്‍മാണ സഭയുടെ ഭാഗമായതിനാല്‍ ഭരണഘടനയുടെ 194 (2) അനുഛേദത്തിലെ നിബന്ധന അനുസരിച്ച് തന്നെ കോടതി നടപടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ജേക്കബിന്റെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+