വിമാനങ്ങള്‍ പറക്കുന്നതിന് നിയന്ത്രണം
വാഷിംഗ്ടണ്‍: യുഎസിലെ ആണവ വൈദ്യുത നിലയങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. യുഎസില്‍ വീണ്ടും തീവ്രവാദി ആക്രമണം ഉണ്ടായേക്കുമെന്ന എഫ്ബിഐയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇത്.
86 ആണവ നിലയങ്ങളുടെ 10 നോട്ടിക്കല്‍ മൈല്‍ ചുറ്റളവിന് പുറത്തും 18,000 മൈല്‍ അടിക്ക് മുകളിലും മാത്രമേ വിമാനങ്ങള്‍ പറക്കാന്‍ പാടുള്ളൂവെന്നാണ് നിബന്ധന. നവംബര്‍ ആറ് അര്‍ധരാത്രി വരെയാണ് ഈ നിയന്ത്രണം നിലനില്‍ക്കുകയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
നേരത്തെ വൈദ്യുതനിലയങ്ങള്‍ തീവ്രവാദികളുടെ അടുത്ത ലക്ഷ്യമാവാമെന്ന് ഹോംലാന്റ് സെക്യൂരിറ്റി ചീഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവ വൈദ്യുത നിലയങ്ങളും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡാമുകളും തീവ്രവാദിആക്രമണത്തിന് ഇരയായേക്കാം എന്നാണ് മുന്നറിയിപ്പ്.












Click it and Unblock the Notifications