സോഫ്റ്റ്വെയര്‍ കയറ്റുമതി വര്‍ധിച്ചു
ബാംഗ്ലൂര്‍: ഇന്ത്യയുടെ സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ കുതിച്ചുകയറ്റമുണ്ടായെന്ന് നാസ് കോം(നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്റ് സര്‍വീസ് കമ്പനീസ് ). 2001-2002ലെ ആദ്യപകുതിയുടെ കണക്കെടുത്തപ്പോള്‍ 30 മുതല്‍ 35 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന സാമ്പത്തികമാന്ദ്യത്തെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്. സോഫ്റ്റ്വെയര്‍ കയറ്റുമതിയുടെ വളര്‍ച്ചാനിരക്കിന്റെ കാര്യത്തില്‍ ലോകത്തില്‍വച്ച് ഇന്ത്യതന്നെയാണ് മുന്നിലെന്ന് നാസ്കോം ചെയര്‍മാന്‍ ഫിറോസ് വാന്‍ഡ്രെവാല പറഞ്ഞു.
ബാംഗ്ലൂരില്‍ നവംബര്‍ ഒന്ന് വ്യാഴാഴ്ച ഐടി. കോം 2001 ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications