കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഫ്റ്റ്വെയര്‍ കയറ്റുമതി വര്‍ധിച്ചു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്ത്യയുടെ സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ കുതിച്ചുകയറ്റമുണ്ടായെന്ന് നാസ് കോം(നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്റ് സര്‍വീസ് കമ്പനീസ് ). 2001-2002ലെ ആദ്യപകുതിയുടെ കണക്കെടുത്തപ്പോള്‍ 30 മുതല്‍ 35 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന സാമ്പത്തികമാന്ദ്യത്തെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്. സോഫ്റ്റ്വെയര്‍ കയറ്റുമതിയുടെ വളര്‍ച്ചാനിരക്കിന്റെ കാര്യത്തില്‍ ലോകത്തില്‍വച്ച് ഇന്ത്യതന്നെയാണ് മുന്നിലെന്ന് നാസ്കോം ചെയര്‍മാന്‍ ഫിറോസ് വാന്‍ഡ്രെവാല പറഞ്ഞു.

ബാംഗ്ലൂരില്‍ നവംബര്‍ ഒന്ന് വ്യാഴാഴ്ച ഐടി. കോം 2001 ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X