ബാംഗ്ലൂരില്‍ ഐടി മേള തുടങ്ങി
ബാംഗ്ലൂര്‍: ഐടി.കോം എന്ന പേരില്‍, അഞ്ച് ദിവസത്തെ ഐടി-ടെലികോം മേള നവമ്പര്‍ ഒന്ന് വ്യാഴാഴ്ച ബാംഗ്ലൂരില്‍ തുടങ്ങി. വിവരസാങ്കേതിവിദ്യാരംഗത്തെയും ടെലികോം മേഖലയിലെയും വന്‍ കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
ഏകദേശം 15 വിദേശരാജ്യങ്ങളില്‍ നിന്നുള്ള 250 ഓളം പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. ഇതില്‍ 70 കമ്പനികള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. 8,100 ചതുരശ്രഅടി സ്ഥലത്തായാണ് സ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.
376 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും , സപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഒട്ടേറെ കമ്പനികള്‍ പിന്‍മാറുകയായിരുന്നു.
മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റമായ വിന്‍ഡോസ് എക്സ്പി ഔദ്യോഗികമായി പുറത്തിറക്കി. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ പ്രസിഡന്റ് രാജീവ് നായര്‍ ഒരു സിഡി കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണയ്ക്ക് സമ്മാനിച്ചുകൊണ്ടാണ് വിന്‍ഡോസ് എക്സ്പിയുടെ വില്പനോദ്ഘാടനം നിര്‍വഹിച്ചത്.












Click it and Unblock the Notifications