പോട്ടോ ആലോചിച്ച് ഉണ്ടാക്കിയത് : അദ്വാനി
ദില്ലി: ആസൂത്രിത കുറ്റകൃത്യങ്ങള്‍ തടയാന്‍ വളരെ ആലോചിച്ച് രൂപകല്പനചെയ്ത ഓര്‍ഡിനന്‍സാണ് പോട്ടോ(പ്രിവന്‍ഷന്‍ ഓഫ് ടെററിസം ഓര്‍ഡിനന്‍സ്) എന്ന് കേന്ദ്രആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പറഞ്ഞു. ഓള്‍ ഇന്ത്യാ ക്രിമിനോളജി കോണ്‍ഫറന്‍സിന്റെ രജതജൂബിലി ആഘോഷം നവമ്പര്‍ ഒന്ന് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്വാനി.
ഭീകരവാദത്തെ തടയാന്‍ ഫലപ്രദമായ നിയമം വേണമെന്ന് സര്‍ക്കാരിന് തോന്നിയിരുന്നു. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന തരത്തില്‍ തീവ്രവാദവും അതിനോടനുബന്ധിച്ച കുറ്റകൃത്യങ്ങളും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനെ ഫലപ്രദമായി തടയാനാണ് പോട്ടോ രൂപകല്പന ചെയ്തത്.
പുതിയ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ കേവലം പ്രാദേശികമല്ല. പൊലീസിനും കോടതിയ്ക്കും മാത്രമായി കുറ്റകൃത്യങ്ങളെ ഫലപ്രദമായി തടയാന്‍ കഴിയുന്നില്ല. കോടതികളുടെയും ജയിലുകളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications