ഗുല്‍ഷന്‍വധം: ഷാറൂഖും സല്‍മാനും സത്യവാങ്മൂലം നല്‍കും
മുംബൈ: ഗുല്‍ഷന്‍ കുമാര്‍ വധക്കേസില്‍ മുംബൈ സെഷന്‍സ്കോടതി മുമ്പാകെ സത്യവാങ്മൂലം നല്‍കാന്‍ ഹിന്ദി ചലച്ചിത്രതാരങ്ങളായ ഷാറൂഖ്ഖാന്‍, സല്‍മാന്‍ ഖാന്‍, ചുങ്കെ പാണ്ഡെ എന്നിവര്‍ക്ക് സമന്‍സ് അയച്ചു.
1997 ജൂണില്‍ ദുബായില്‍ അധോലോകനായകന്മാര്‍ പങ്കെടുത്ത ഒരു വിരുന്ന്സല്‍ക്കാരത്തില്‍ മൂന്ന് ചലച്ചിത്രതാരങ്ങളും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇവരെ കേസിലെ സാക്ഷികളാക്കിയത്. ഇവരുടെ സത്യവാങ്മൂലം കേസില്‍ പ്രധാന തെളിവാകുമെന്നാണ് കരുതുന്നത്.
1997 ജൂണ്‍ 12ന് കള്ളക്കടത്തുകാരനായ വിക്കി ഗോപാലസ്വാമിയുടെ ദുബായിലെ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇവര്‍ പങ്കെടുത്തത്. പിറ്റേ ദിവസം അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹിമും അബു സലിമും സംഗീത സംവിധായകനായ നദീം ശ്രാവണും പങ്കെടുത്ത ഉച്ചഭക്ഷണപാര്‍ട്ടിയില്‍ വെച്ച് ഗുല്‍ഷന്‍ കുമാറിന്റെ പേര് എടുത്തുപറയുന്നത് കേട്ടതായി സല്‍മാന്‍ഖാനും ചുങ്കി പാണ്ഡെയും പൊലീസിനോട് വ്യക്തമാക്കിയിരുന്നു. അതേ സമയം ഉച്ചഭക്ഷണപാര്‍ട്ടിയില്‍ ഷാറൂഖ് ഖാന്‍ പങ്കെടുത്തിരുന്നില്ല.
1997 ആഗസ്തില്‍ അന്തേരിയിലെ ഒരു ക്ഷേത്രത്തിന് അടുത്തുവെച്ച് ദുബൈ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന അധോലോക നായകന്‍ അബു സലിമിന്റെ സംഘത്തില്‍ പെട്ടവരാണ് ഗുല്‍ഷന്‍ കുമാറിനെ വെടിവെച്ചുകൊന്നത്.












Click it and Unblock the Notifications