പി. ടി. ഉഷയ്ക്കും അമ്മന്നൂരിനും ഹുസൈനും ഡോക്ടറേറ്റ്
കണ്ണൂര്‍: കായികതാരം പി. ടി. ഉഷയ്ക്കും കൂടിയാട്ടം കലാകാരന്‍ അമ്മന്നൂര്‍ മാധവചാക്യാര്‍ക്കും ചിത്രകാരന്‍ എം. എഫ്. ഹുസൈനും കണ്ണൂര്‍ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കും.
ഒക്ടോബര്‍ 31 ബുധനാഴ്ച വൈസ് ചാന്‍സലര്‍ ഡോ. പി. കെ. രാജന്റ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകലാശാല സിന്റിക്കേറ്റ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
സെനറ്റിന്റെയും ചാന്‍സലറുടെയും അംഗീകാരം കിട്ടിയ ശേഷം ഡോക്ടറേറ്റ് നല്‍കുന്ന തീയതി തീരുമാനിക്കും.












Click it and Unblock the Notifications