Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ.പി. ഗോപാലന്‍ അന്തരിച്ചു

പട്ടാമ്പി: സ്വാതന്ത്യ്ര സമരസേനാനിയും ആദ്യകാല കമ്മ്യണിസ്റ ്നേതാവുമായ ഇ.പി. ഗോപാലന്‍ അന്തരിച്ചു. അദ്ദേഹത്തിന് 89 വയസ്സായിരുന്നു. പട്ടാമ്പിയിലെ ഒരു സ്വകാര്യആശുപത്രിയില്‍ കേരളപ്പിറവി ദിനമായ നവമ്പര്‍ ഒന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം.

മൃതദേഹം വെള്ളിയാഴ്ച ഉച്ചവരെ പഴയകടവില്‍ ഇ.പി. ഗോപാലന്‍ സ്മാരക ഓഫീസില്‍ മൃതദേഹം പ്രദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ശേഷം പട്ടാമ്പി കൊപ്പം മണ്ണെങ്കോട്ടെ വീട്ടുവളപ്പില്‍ ശവസംസ്കാരം നടക്കും.

ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടായിരുന്നു തുടക്കം. മലബാര്‍ മേഖലയില്‍ കര്‍ഷകപ്രസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായകപങ്കുവഹിച്ചു. 1940 കമ്മ്യൂണിസ്റ് പാര്‍ട്ടി അംഗമായി. 64ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.അച്യുതമേനോനോടും എം.എന്‍. ഗോവിന്ദന്‍നായരോടുമൊപ്പം സിപിഐ രൂപീകരിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു.

നിരവധി തവണ പട്ടാമ്പിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള അദ്ദേഹം പക്ഷെ 1970ല്‍ പട്ടാമ്പിയില്‍ ഇഎംഎസിനോട് പരാജയപ്പെട്ടു. രണ്ട് തവണ പട്ടാമ്പിയില്‍ നിന്നും ഒരു തവണ പെരിന്തല്‍മണ്ണയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാഹസികമായ രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു ഇ.പി. ഗോപാലന്റെ ശൈലി. അടുത്തകാലം വരെ പൊതു പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു.

പത്മാവതിയാണ് ഭാര്യ. അരുണ, ഗീത, സുരേന്ദ്രന്‍, നരേന്ദ്രന്‍ എന്നിവര്‍ മക്കളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+