പുന്നപ്രവയലാര്‍; കേന്ദ്രപെന്‍ഷന്‍ നല്കണം: കോടതി
കൊച്ചി: പുന്നപ്രവയലാര്‍ സമരത്തില്‍ പങ്കെടുത്തുമരിച്ചവരുടെ വിധവകള്‍ കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന് അര്‍ഹരാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചു. നേരത്തെ ഈ കേസില്‍ ഹൈക്കൊടതി സിംഗിള്‍ ബഞ്ച് നടത്തിയ അതേ വിധിയെ നവമ്പര്‍ ഒന്ന് വ്യാഴാഴ്ച ഡിവിഷന്‍ ബഞ്ച് ശരിവച്ചു.
ജസ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, കെ. ബാലകൃഷ്ണന്‍നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബഞ്ചാണ് സംസ്ഥാനസര്‍ക്കാര്‍ നല്കിയ രണ്ട് റിട്ട് പരാതികള്‍ തള്ളിക്കൊണ്ട് ഈ വിധി പ്രസ്താവിച്ചത്. പുന്നപ്രവയലാര്‍ സമരത്തെ ദേശീയസ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അതുകൊണ്ട് തങ്ങള്‍ക്ക് സ്വാതന്ത്യ്രസമര സേനാനികള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍ തങ്ങള്‍ക്കും അനുവദിക്കണമെന്ന് പുന്നപ്രവയലാര്‍ സമരത്തില്‍ പങ്കെടുത്തവരുടെ വിധവകള്‍ ആവശ്യപ്പെട്ടിരുന്നു.
ഇവര്‍ കേന്ദ്രസര്‍ക്കാരിനു നല്കിയ നിവേദനം തള്ളിയിരുന്നെങ്കിലും ഹൈക്കോടതി സിംഗിള്‍ബഞ്ച് ഇവര്‍ക്ക് അനുകൂലമായി വിധിച്ചു. എന്നാല്‍ ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ബഞ്ചില്‍ അപ്പീല്‍ നല്കി. ഇപ്പോള്‍ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിക്കൊണ്ട്, വിധവകള്‍ക്ക് കേന്ദ്രപെന്‍ഷന്‍ നല്കണമെന്ന സിംഗിള്‍ ബഞ്ച് വിധിയാണ് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ശരിവച്ചത്.












Click it and Unblock the Notifications