എസ്എഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
പന്തളം: പന്തളം എന്‍എസ്എസ് കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്‍. രാജേഷി (21) നെ ഒരു സംഘം പേര്‍ വെട്ടിക്കൊലപ്പെടുത്തി.
ഒക്ടോബര്‍ 31 ബുധനാഴ്ച രാത്രിയാണ് ദളിത് പാന്തേഴ്സ് പ്രവര്‍ത്തകരെന്ന് പറയപ്പെടുന്ന ഏഴംഗ സംഘം രാജേഷിനെയും കൂടെയുണ്ടായിരുന്ന കൂടെയുണ്ടായിരുന്ന എസ്എഫ്ഐ ഏരിയാ സെക്രട്ടറി ലിജോയെയും ആക്രമിച്ചത്. രാജേഷിന്റെ നെഞ്ചിനാണ് വെട്ടേറ്റത്.
എസ്എഫ്ഐ ജാഥയുടെ സമാപനയോഗത്തില്‍ പങ്കെടുത്തതിനു ശേഷം മടങ്ങുകയായിരുന്നു രാജേഷും ലിജോയും. കൊടുമണ്‍ ജംഗ്ഷനില്‍ വെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.
കൊടുമണില്‍ കഴിഞ്ഞ കുറച്ചു ദിവസമായ ദളിത് പാന്തേഴ്സ് പ്രവര്‍ത്തകരും എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന്റെ ഭാഗമാണ് രാജേഷിന്റെ കൊലയെന്നും കരുതുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി നവംബര്‍ ഒന്ന് വ്യാഴാഴ്ചപഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications