അഫ്ഗാനിലെ വൈദ്യുത നിലയം തകര്‍ന്നു
ഇസ്ലാമബാദ്: യുഎസ് ബോംബാക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ അണക്കെട്ടിനും വൈദ്യുത നിലയത്തിനും കാര്യമായ കേടുപാട് സംഭവിച്ചു.
കജാകി വൈദ്യുത നിലയത്തിനു മേല്‍ ഒക്ടോബര്‍ 31 ബുധനാഴ്ച യുഎസ് യുദ്ധവിമാനങ്ങള്‍ ബോംബിട്ടതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളായ കാണ്ഡഹാറിലും ലഷ്കാര്‍ഗയിലും വൈദ്യുതി വിതരണം തടസപ്പെട്ടതായി താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഡാമില്‍ നിന്നും വെള്ളം പുറത്തേക്കൊഴുകാന്‍ തുടങ്ങിയിട്ടില്ലെങ്കിലും ഇനിയൊരു ബോംബാക്രമണം കൂടിയുണ്ടായാല്‍ ഡാം പൂര്‍ണമായും തകരുമെന്ന് താലിബാന്‍ മന്ത്രി അബ്ദുള്ള ഖാന്‍ മുത്തക്കി അറിയിച്ചു. ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുകയാണെങ്കില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാകുമെന്ന് മുത്തക്കി പറഞ്ഞു.












Click it and Unblock the Notifications