Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചു

ദില്ലി: രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് സുപ്രിം കോടതി നിരോധിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നവമ്പര്‍ രണ്ട് വെള്ളിയാഴ്ച സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ആശുപത്രികള്‍, ആരോഗ്യസ്ഥാപനങ്ങള്‍, ഓഫീസുകള്‍, റെയില്‍വെ അടക്കമുള്ള പൊതുഗതാഗതസ്ഥലങ്ങള്‍, കോടതി കെട്ടിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയാണ് പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് മുരളി ദിയോറ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിന്മേലാണ് ജസ്റിസുമാരായ എം. ബി. ഷാ, ആര്‍. പി. സേത്തി എന്നിവരടങ്ങിയ ബഞ്ച് വിധി പുറപ്പെടുവിച്ചത്. രണ്ടു വര്‍ഷം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പുകവലി നിരോധിച്ചിരുന്നു. സിഗരറ്റ് കമ്പനികള്‍ക്ക് വന്‍ ആഘാതമാണ് വെള്ളിയാഴ്ചയിലെ സുപ്രീംകോടതി വിധി.

പരസ്യനിയമം ലംഘിച്ച സിഗരറ്റ് കമ്പനികള്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലെ പൊലീസ് കമ്മിഷണര്‍മാരോട് കോടതി ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷം മുന്‍പ്തന്നെ കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+