കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരട്ട തെങ്ങ് കൃഷിക്കാര്‍ക്ക് രക്ഷകനാവുമോ?

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: പ്ലാസ്റികിനെ മടുത്ത ലോകത്തിന് ചിരട്ട വഴികാട്ടിയാകുമോ? അങ്ങിനെയെങ്കില്‍ മണ്ഡരി കൊണ്ടും തേങ്ങയുടെ നിലം പൊത്തിയ വിലകൊണ്ടും തളര്‍ന്ന നാളികേര കര്‍ഷകനും ചിരട്ടകൊണ്ട് കരകൗശലവസ്തുക്കളുണ്ടാക്കുന്നവര്‍ക്കും കൂടി അതാശ്വാസമാകില്ലേ?

ചിരട്ടയുടെ കരകൗശലസാധ്യതകളെപ്പറ്റി മനസ്സിലാക്കാന്‍ ഇപ്പോള്‍ വേണ്ടത്രശ്രമം നടക്കുന്നില്ലെന്ന് പറഞ്ഞാല്‍ അത് വാസ്തവമാണ് . കഴിഞ്ഞ ബാഴ്സലോണ ഒളിംപിക്സില്‍ ഐസ്ക്രീം കപ്പുകളായി ഉപയോഗിച്ചത് കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്ത ചിരട്ടയായിരുന്നുവെന്ന് എത്രപേര്‍ക്കറിയാം?- സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസിന്റെ (സിഡിഎസ്) സഹായത്തോടെ ചിരട്ടകൊണ്ടുള്ള കരകൗശലവസ്തുക്കള്‍ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍. പദ്ധതിയുടെ ആസൂത്രകന്‍ മധുസൂദനനാണ്.

ചിരട്ടയില്‍ കരകൗശലവസ്തുക്കളുണ്ടാക്കുന്നവരെ സഹായിക്കാനും കരകൗശലനിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കാനും കേരള റിസര്‍ച്ച് പ്രൊജക്ട് ഓണ്‍ ലോക്കല്‍ ലെവല്‍ ഡവലപ്മെന്റ് ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഈ മേഖലയിലെ കരകൗശലവിദഗ്ധരുടെ ഡയറക്ടറി ഉണ്ടാക്കുക, കരകൗശലവിദ്യയെ സഹായിക്കുന്ന പുതിയ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുക, നിര്‍മ്മിക്കുന്ന സാമഗ്രികള്‍ക്ക് വിപണി കണ്ടെത്തുക എന്നിവയാണ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് പദ്ധതിയുടെ ചുമതലയുള്ള സി.എന്‍. മധുസൂദനന്‍ പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി പാലക്കാട് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററില്‍ നവമ്പര്‍ 29 മുതല്‍ രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിക്കും. ശില്പശാലയില്‍ പരമാവധി കരകൗശലവിദഗ്ധരെ പങ്കെടുപ്പിക്കും.

ചിരട്ടയെ പരത്തിയെടുക്കാന്‍ ഉപയോഗിച്ചിരുന്ന പരമ്പരാഗത സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ശില്പശാല അന്വേഷിക്കും. ഈ വിദ്യ ഇപ്പോള്‍ കേരളത്തില്‍ മൂന്നു പേര്‍ക്കേ അറിയൂ എന്ന് മധുസൂദനന്‍ പറയുന്നു. പക്ഷെ അവര്‍ ഈ സാങ്കേതികവിദ്യ കൈമാറാന്‍ തയ്യാറില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു പുതിയ സങ്കേതം വികസിപ്പിച്ചെടുക്കേണ്ടതായി ഉണ്ടെന്നും മധുസൂദനന്‍ വ്യക്തമാക്കി.

ചിരട്ട ഉപയോഗിച്ച് വ്യവസായങ്ങളും പരിശീലനകേന്ദ്രങ്ങളും തുടങ്ങാന്‍ തയ്യാറുള്ള കരകൗശലവിദഗ്ധരെ കണ്ടെത്താന്‍ ഈ ശില്പശാലയില്‍ ശ്രമിക്കും. ഇപ്പോളുപയോഗിക്കുന്ന പണിയായുധങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും. കരകൗശലനിര്‍മ്മാണം കൂടുതല്‍ യന്ത്രവല്ക്കൃതമാക്കാനും ഉള്ള സാധ്യത ആരായും.

ചിരട്ടയിലുണ്ടാക്കിയ കരകൗശലവസ്തുക്കള്‍ ഇന്റര്‍നെറ്റ് വഴി വിദേശങ്ങളില്‍ വില്‍ക്കാനും ശ്രമിക്കും. ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സഹായിക്കുന്ന വിപണനസംവിധാനങ്ങള്‍ കണ്ടെത്താനും തൊഴിലവസരങ്ങളെപ്പറ്റിയും ശില്പശാല ചര്‍ച്ചചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X