കോട്ടയം പരിസ്ഥിതി നഗരമാക്കും
തിരുവനന്തപുരം: കോട്ടയത്തെ പരിസ്ഥിതി നഗരമാക്കുമെന്ന് മുഖ്യമന്ത്രി ആന്റണി നിയമസഭയില്‍ വ്യക്തമാക്കി.
കുമരകം പ്രദേശത്തിന്റെ വിനോദ സഞ്ചാര സാദ്ധ്യത മെച്ചപ്പെടുത്താനും പരിപാടിയുണ്ട്. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ പദ്ധതി പ്രകാരമാണ് പരിസ്ഥിതി നഗരപരിപാടി നടപ്പാക്കുന്നത്. രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതാണ് കേന്ദ്ര പദ്ധതി. ദേശീയ അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
കോട്ടയം ജില്ല മുഴുവനും പരിസ്ഥിതി വികസനം നടപ്പാക്കും. ഇതിനായി പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞതായും ആന്റണി പറഞ്ഞു.












Click it and Unblock the Notifications